.

മരട് : റോഡിൽ നിന്ന് കിട്ടിയ മൂന്നര പവൻ സ്വർണ്ണം, ഉടമയെ കണ്ടെത്തി തിരിച്ച് നൽകി ശുഭ ദിനേഷ്.

മരട്: റോഡിൽ നിന്നും കളഞ്ഞ് കിട്ടിയ മൂന്നര പവൻ സ്വർണ്ണവും, സ്മാർട്ട് വാച്ചും ഉടമയെ കണ്ടെത്തി തിരിച്ച് നൽകി മാതൃകയായിരിക്കുകയാണ് നെട്ടൂർ ഡിവിഷൻ 32, സ്വദേശി ശുഭയും മകൾ മേഘയും. ഇന്ന് രാവിലെ പനങ്ങാട് പോലിസ് സ്റ്റേഷനിൽ രാവിലെ 11 മണിയോടെ എസിപി പി രാജ്കുമാറിൻ്റെ നേതൃത്വത്തിൽ ഉടമ സുമംഗലയുടെ ഭർത്താവ് അരവിന്ദൻ, സഹോദരൻ പ്രകാശൻ, റെസിഡൻസ് അസോസിയേഷൻ പ്രസി ഡണ്ട് അഡ്വ. ജിഹാദ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ കൈമാറി. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ സ്കൂട്ടറിൽ പോകുന്നതിനിടെ കുട്ടി റോഡിന് കുറുകെ ചാടുകയും അപകടത്തിൽ പെടുകയുമായിരുന്നു സുമംഗല. തുടർന്ന് ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിൽസയുടെ ഭാഗമായി സ്വർണ്ണം അഴിച്ച് ഭർത്താവിൻ്റെ അനിയൻ്റെ കയ്യിൽ ഏൽപ്പിച്ചിരുന്നു. എന്നാൽ വീട്ടിലേക്ക് വരുന്നതിനിടെ സ്വർണ്ണം നഷ്ടപ്പെടുകയായിരുന്നു. ശുഭയും മകളും മരണാനന്തര ചടങ്ങുകൾക്ക് പോയി തിരിച്ച് വരുന്നതിനിടെയാണ് നെട്ടൂർ തെക്കേ പാട്ടുപുരയ്ക്കൽ ക്ഷേത്രത്തിന് സമീപത്ത് വെച്ച് സ്വർണം കളഞ്ഞു കിട്ടിയത്. ഉടൻ തന്നെ ഉടമയെ കണ്ടെത്താൻ സോഷ്യൽ മീഡിയ വഴി പ്രചരണം നടത്തുകയായിരുന്നു. കൂടുതൽ വിവരങ്ങൾ രാജ്‌കുമാർ IPS, സുമംഗലയുടെ സഹോദരൻ പ്രകാശൻ, ശുഭ ദിനേഷ് എന്നിവർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു. സ്വർണ്ണം ഉടമയെ കണ്ടെത്തി തിരിച്ചു നൽകിയ ശുഭ ദിനേഷിനും, മകൾ മേഘയ്ക്കും ലൈഫ്കൊച്ചിയുടെ അഭിനന്ദനങ്ങൾ. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സുബീഷ് ലാൽ.

LifeKochi Web Desk | Feb. 2, 2023, 5:38 p.m. | Maradu