.

മട്ടാഞ്ചേരി : ബംഗ്ലാദേശ് ഡെപ്യൂട്ടി ഹൈകമ്മീഷണർ (south India) ഷെല്ലി സാലെഹീൻ ഇന്ത്യൻ ചേമ്പർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി സന്ദർശിച്ചു.

മട്ടാഞ്ചേരി : ഇതോടനുബദ്ധിച്ച് നടന്ന യോഗത്തിൽ ചേമ്പർ പ്രസിഡന്റ്‌ അരുൺ ഡേവിഡ് മൂക്കൻ അധ്യക്ഷത വഹിച്ചു. മറുപടി പ്രസംഗത്തിൽ കേരളവും ധാക്കയും തമ്മിലുള്ള വ്യോമയാന ഗതാഗതം കൂടുതൽ വിപുലപ്പെടുത്തുന്നതിനെ കുറിച്ചും, കേരളത്തിലും ധാക്കയിലും കൂടുതൽ ആയി വ്യവസായ സംരഭങ്ങൾ ആരംഭിക്കുന്നതിന് ഇന്ത്യൻ ചേമ്പറും ആയി ചേർന്ന് ഒരു ആക്ഷൻ പ്ലാൻ രുപികരിക്കുന്നതിനെ കുറിച്ചും, ചേമ്പർ പ്രധിനിധികൾക്ക് ധാക്ക സന്ദർശിക്കാനുള്ള അവസരം ആലോചനയിൽ ഉണ്ടെന്നും ഡെപ്യൂട്ടി ഹൈകമ്മിഷണർ വ്യക്തമാക്കി. യോഗത്തിൽ അരുൺ ഡേവിഡ് മൂക്കൻ പ്രസിഡൻറ് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി മട്ടാഞ്ചേരി, ചേമ്പർ മുൻ പ്രസിഡന്റ്‌മാരായ രാജ്‌കുമാർ ഗുപ്ത, രാജേഷ്‌ അഗർവാൾ, വികാസ് അഗർവാൾ ചെമ്പറിലെ അംഗങ്ങൾ എന്നിവർ പങ്കെടുത്തു. ചേമ്പർ വൈസ് പ്രസിഡന്റ്‌ ജോബ് വി ജോബ് നന്ദി പറഞ്ഞു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 26, 2023, 8 p.m. | Mattanchery