.

മട്ടാഞ്ചേരി : രണ്ടായിരത്തോളം ബൊമ്മകളുമായി വിരുന്നൊരുക്കി ഹേമ ടീച്ചർ.

മട്ടാഞ്ചേരി : ടി ഡി ഹൈസ്കൂളിൽ അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന ഹേമദേവി ടീച്ചർ 11 വർഷമായി ശേഖരിക്കുന്ന ബൊമ്മകളുമായി ബൊമ്മകൊലു ഒരുക്കി ശ്രദ്ധാകേന്ദ്രമാകുന്നു. വീട്ടിലെ രണ്ട് മുറി നിറയേ ബൊമ്മകൊലു ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥികളും മറ്റു പ്രദേശങ്ങളിൽ നിന്നുള്ളവരും ആയി നൂറുകണക്കിന് പേരാണ് തൻ്റെ ബൊമ്മകൊലു കാണുന്നതിനായി വീട്ടിലേക്ക് എത്തുന്നത്. വരുന്നവർക്ക് മധുര പലഹാരങ്ങൾ നൽകി വലിയ സ്വീകരണമാണ് ടീച്ചർ ഒരുക്കിയിരിക്കുന്നത്. മകൾ മേഘ, ഡോ. ശ്രീലത, ഗായത്രി, അഡ്വ. ബീന എന്നിവർ സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Oct. 23, 2023, 6:16 p.m. | Mattanchery