.

മട്ടാഞ്ചേരി : "കേട്ടോളൂ നിങ്ങൾ കൊച്ചിക്കാരുടെ കൈകൊട്ടിപ്പാട്ട് "; കല്യാണവീടുകളിലെ രാവുകൾക്ക് പുനർ ജന്മം നൽകി ഇരുപതോളം പേർ അണിനിരന്ന ഗായകസംഘം.

മട്ടാഞ്ചേരി : കൊച്ചിയിലെ കല്യാണവീടുകളിലെ രാവുകൾ സംഗീതമായമായിരുന്നു. രാവിന് സംഗീതം പകർന്നത് കൊച്ചിയിലെ കൈകൊട്ടി പാട്ടുകളായിരുന്നു. കൊച്ചിയുടെ തനത് സംഗീത പരിപാടി എന്ന് വിശേഷിപ്പിക്കുന്ന കൈകൊട്ടി പാട്ടിന് പുനർജന്മം നൽകിയിരിക്കുകയാണ് ഒരു കൂട്ടം കലാകാരന്മാർ. ഇരുപതോളം പേർ അണിനിരന്ന ഗായകസംഘം അതിമനോഹരമായി പാടി തുടങ്ങി "കേട്ടോളൂ നിങ്ങൾ കൊച്ചിക്കാരുടെ കൈകൊട്ടിപ്പാട്ട് " പാട്ടിൻ്റെ ഇണങ്ങൾ കേൾക്കാം. കൈകൊട്ടി പാട്ടിന് പുനർജന്മം നൽകുന്നതിന് ലക്ഷ്യമിട്ട് രൂപീകരിക്കപ്പെട്ട കൈകൊട്ടിപ്പാട്ട് കലാസാംസ്കാരിക സംഘം കെ ജെ മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംഘം ചെയർമാൻ ഹനീഫ് അക്കാരിയ അധ്യക്ഷത വഹിച്ചു. കെ.ജെ. ആൻറണി, കെ എച്ച് മെഹബൂബ്, നവാസ് മൊയ്തു, സി എ സൈനുദ്ദീൻ, നവാസ് മണലോടി തുടങ്ങിയവർ പ്രസംഗിച്ചു. മാപ്പിളപ്പാട്ട് ഗാനങ്ങളോടൊപ്പം സിനിമ ഗാനങ്ങളും വിവിധ മതവിഭാഗങ്ങളുടെ ഗാനങ്ങളും കൈകൊട്ടി പാട്ട് രൂപത്തിൽ അവതരിപ്പിക്കപ്പെട്ടു. വിദേശികളും സ്വദേശികളുമായ ധാരാളം പേർ ആസ്വാദകരായി ഒരുമിച്ചുകൂടി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Oct. 1, 2023, 12:31 a.m. | Mattanchery