.

മട്ടാഞ്ചേരി : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിന ആഘോഷ പരിപാടികൾ കൊച്ചിയിലെ വിവിധ മദ്രസകളുടെ നേതൃത്വത്തിൽ നടന്നു.

മട്ടാഞ്ചേരി : വിദ്യാർത്ഥികൾ അണിനിരന്ന നബിദിന റാലികൾ ,മൗലൂദ് പാരായണം, അന്നദാനം എന്നിവ നടന്നു. മട്ടാഞ്ചേരി കൊച്ചങ്ങാടി ചിത്തുപറമ്പിലെ അൽ മദ്രസത്തു നൂരിയ ഖാദിരിയയിലെ ആഘോഷ പരിപാടികൾ മദ്രസ പ്രസിഡൻറും, മുൻ കൗൺസിലറുമായ കെ.എച്ച്.ഖാലിദ് പതാക ഉയർത്തിയതോടെയാണ് ആരംഭിച്ചത്. കൗൺസിലർ എം.ഹബീബുള്ള റാലി ഫ്ളാഗ് ഓഫ് ചെയ്തു. കുട്ടികളുടെ വർണാഭമായ റാലി ഏറെ ആകർഷകമായി. നൂരിയ മദ്രസയുടെയും ,മൻ ഹജ്ജുൽ ഇസ്ലാം മദ്രസയും സംയുക്തമായി നടത്തിയ റാലി മട്ടാഞ്ചേരിയുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് നൂരിയ മദ്രസയിൽ തന്നെ സമാപിച്ചു. റാലിയിൽ കുട്ടികൾ അവതരിപ്പിച്ച ദഫ് മുട്ട്, സൗകട്ട് , അറബനമുട്ട് എന്നിവ ഏറെ ആകർഷകമായിരുന്നു. സദർ കെ.വി ഹുസൈൻ മുസലിയാർ, അലിയാർ ഉസ്താദ്, ശുഹൈബ് മൗലവി, ഫസലുദ്ധീൻ സഖാഫി എന്നിവർ നേതൃത്വം നൽകി. കൂടുതൽ വിവരങ്ങൾ കെ എച്ച് ഖാലിദ് കൊച്ചങ്ങാടി മദ്രസ പ്രസിഡൻ്റ് ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 28, 2023, 6:37 p.m. | Mattanchery