.

മട്ടാഞ്ചേരി : തണൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ സാമൂഹിക മാനസികാരോഗ്യ പദ്ധതിയുടെ വാർഷീകം നടന്നു.

മട്ടാഞ്ചേരി : 9 വർഷക്കാലമായി പശ്ചിമ കൊച്ചിയുടെ ആതുരസേവന മേഖലയിൽ പ്രവർത്തിക്കുന്ന തണൽ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ നടന്നു വരുന്ന സാമൂഹിക മാനസികാരോഗ്യ പദ്ധതിയുടെ വാർഷികവും, കൗൺസലിങ് ക്ലിനിക്, വളണ്ടിയർ ടെയിനിംഗ് ക്യാമ്പ് എന്നിവ കൊച്ചി കപ്പലണ്ടിമുക്ക് ഷാദിമഹലിൽ വെച്ച് ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി രാജീവ് പള്ളുരുത്തി ഉദ്‌ഘാടനം ചെയ്തു. തണൽ കൊച്ചി രക്ഷാധികാരി കെ എ അഷറഫ് അദ്ധ്യക്ഷത വഹിച്ചു. അമീന പ്രാർത്ഥനാഗാനം ആലപിച്ചു. തണൽ കോഡിനേറ്റർ കെ ഐ അബ്ദുൽ ജബ്ബാർ സ്വാഗതം പറഞ്ഞു. കൊച്ചി നഗരസഭ കൗൺസിലർ ഹബീബുളള, കൊച്ചിൻ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ഷംസു യാക്കൂബ് എന്നിവർ ആശംസകൾ നേർന്നു. സൈക്യാട്രിസ്റ്റ് ഡൊ. ഷീൻ മരിയ ജേക്കബ്, കൗൺസിലിങ് സൈക്കോളജിസ്റ്റ് ഫാത്തിമ അൻസാരി എന്നിവർ ട്രെയിനിംഗ് ക്യാമ്പിന് നേതൃത്വം നൽകി. തണൽ വളണ്ടിയർ റഫീക്ക് ഗസൽ നന്ദിയും പറഞ്ഞു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 28, 2023, 11:01 p.m. | Mattanchery