.

മട്ടാഞ്ചേരി : റവന്യു ജില്ലാ ഗുസ്തി മത്സരത്തിൽ മട്ടാഞ്ചേരി വിദ്യഭ്യാസ ഉപജില്ല സീനിയർ, ജൂനിയർ ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

മട്ടാഞ്ചേരി : ആൺകുട്ടികളുടെ ഇരു വിഭാഗങ്ങളിലും മൂവാറ്റുപുഴ ഉപജില്ല രണ്ടാം സ്ഥാനം നേടി. സീനിയർ വിഭാഗത്തിൽ എറണാകുളം മൂന്നും, ജൂനിയർ വിഭാഗത്തിൽ അങ്കമാലി മൂന്നും സ്ഥാനം നേടി. പെൺകുട്ടികളുടെ വിഭാഗത്തിൽ വൈപ്പിൻ രണ്ടും ,ആലുവ മൂന്നും സ്ഥാനക്കാരായി . മത്സരങ്ങൾ മട്ടാഞ്ചേരി അസി.പൊലീസ് കമ്മീഷണർ കെ ആർ മനോജ് ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ മാനേജർ അബ്ദുൽ സിയാദ് അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപകരായ വി എ ഷൈൻ, മുഹമ്മദ് അൻവർ, ഇന്ത്യൻ സ്റ്റൈൽ ഗുസ്തി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എം എം സലീം, ജില്ലാ ഗുസ്തി അസോസിയേഷൻ സെക്രട്ടറി ഷിബു ചാർലി, കൊച്ചിൻ ജിംനേഷ്യം പ്രസിഡൻ്റ് വി എസ്‌ ഷിഹാബുദ്ധീൻ, മുഹമ്മദ് അഷറഫ് , എം ആർ രജീഷ്, ലിജിയ വി ബി എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 22, 2023, 12:18 a.m. | Mattanchery