.

മട്ടാഞ്ചേരി : കൊച്ചിൻ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ വയോജന ദിനാഘോഷവും ആദരവും ചുള്ളിക്കൽ ആയുഷ് യോഗ സെന്ററിൽ നടന്നു.

മട്ടാഞ്ചേരി : വയോജന ദിനാഘോഷവും ആദരവും നാടക കലാരത്ന കെ എം ധർമ്മൻ ഉദ്ഘാടനം ചെയ്തു. കൊച്ചിൻ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് സലീം ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു. നാടക ആചാര്യൻ കലാരത്ന കെ എം ധർമനെ സി സി എസ് ആദരിച്ചു. തുടർന്ന് കലാപ്രവർത്തകൻ പി ജെ പോൾ, പൊതുപ്രവർത്തകൻ എ മുഹമ്മദ്, ശുചീകരണ തൊഴിലാളി പി ടി അശോകൻ, അംഗൻവാടി വർക്കർ നജുമ അസീസ്, ആശാ പ്രവർത്തക റഷീദ് പി എ എന്നിവർക്ക് ആദരവ് നൽകി. മുൻ മേയർ കെ ജെ സോഹൻ, കൊച്ചി നഗരസഭ കൗൺസിലർ ഷീബ ഡ്യുറോം, മാധ്യമ പ്രവർത്തകൻ അബ്ദുള്ള മട്ടാഞ്ചേരി, രാജീവ് പള്ളുരുത്തി, ഷെമീർ വളവത്ത് എന്നിവർ സംസാരിച്ചു. ഷംസു യാക്കൂബ് സ്വാഗതവും അനീഷ് കൊച്ചി നന്ദിയും പറഞ്ഞു. കെ എച്ച് പ്രീതി, ഷീജ സുധീർ, നവാസ് കെ ബി എന്നിവർ നേതൃത്വം നൽകി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Oct. 3, 2023, 12:46 a.m. | Mattanchery