.

മഴുവന്നൂർ : വളയൻചിറങ്ങര എൻ.എസ്.എസ്.കരയോഗത്തിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനം ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻപിള്ള ഉദ്‌ഘാടനം ചെയ്തു.

മഴുവന്നൂർ : വളയൻചിറങ്ങര എൻ.എസ്.എസ്.കരയോഗത്തിൻ്റെ ഒരു വർഷം നീണ്ടു നിന്ന ശതാബ്ദി ആഘോഷങ്ങളുട്ടെ സമാപനം വളയൻചിറങ്ങര ഹയർ സെക്കൻ്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. കരയോഗം പ്രസിഡൻ്റ് സി.പി. ഗോപാലാകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനം ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻപിള്ള നിർവഹിച്ചു. എൻ.എസ്.എസ്. ഡയറക്ടർ ബോർഡ് അംഗവും കുന്നത്തുനാട് താലൂക്ക് എൻ.എസ്.എസ്.കരയോഗ യൂണിയൻ പ്രസിഡൻ്റുമായ അഡ്വ. കെ ശ്രീശകുമാർ മുഖ്യ പ്രഭാഷണവും ചാലക്കുടി M P ബെന്നി ബഹനാൻ ശതാബ്ദി സ്മരണിക പ്രകാശന കർമവും നിർവഹിച്ചു. മേഖല കൺവീനറും യൂണിയൻ ഭരണ സമിതിയംഗവുമായ അനുരാഗ് പരമേശ്വരൻ, വനിതാസമാജം പ്രസിഡൻ്റ് ലത ഹരിലാൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കരയോഗം വൈസ് പ്രസിഡൻറ് കെ.കെ.മുരളി സ്വാഗതം പറഞ്ഞു. സെക്രട്ടറി ജി.ഉണ്ണികൃഷണൻ റിപ്പോർട്ട് അവതരിപ്പിച്ചു. കരയോഗം ജോയിൻ്റ് സെക്രട്ടറി എം.എൻ.അജിൽ കുമാർ കൃതജ്ഞത രേഖപ്പെടുത്തി. കലാപരിപാടികളുടെ ഉദ്ഘാടനം പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ശ്രീവത്സൻ ജെ.മേനോൻ നിർവഹിച്ചു. തുടർന്ന് കുന്നത്തുനാട് താലൂക്ക് യൂണിയനിലെ വിവിധ കരയോഗങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് തിരുവാതികളി മത്സരവും വൈകിട്ട് 5.30ന് വളയൻചിറങ്ങര എൻ.എസ്.എസ്.വനിതാസമാജത്തിൻ്റെ മെഗാ തിരുവാതിരയും നടന്നു. രാത്രി 7 മണി മുതൽ പ്രശസ്ത ഗായകനും ഐഡിയ സ്റ്റാർ സിംഗർ താരവുമായ നിഖിൽ നയിച്ച ഗാനമേളയും ഉണ്ടായിരുന്നു. സമാപന സമ്മേളനങ്ങളെ കുറിച്ചു കൂടുതൽ വിവരങ്ങൾ ജി ഉണ്ണികൃഷ്ണൻ സെക്രട്ടറി എൻ എസ് എസ് കരയോഗം വളയൻചിറങ്ങര ലൈഫ്കൊച്ചിയോട് സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | April 22, 2023, 10:28 p.m. | Mazhuvannoor