.

#Vytila

വൈറ്റിലയിലെ ഗതാഗതകുരുക്ക്... ജനപ്രതിനിധികൾ ചർച്ച നടത്തി...

വൈറ്റിലയിലെ ഗതാഗത കുരുക്ക് അഴിക്കുന്നതിനായി ജനപ്രതിനിധികൾ ചർച്ച നടത്തി. പിഡബ്ല്യുഡി എൻഎച്ചും ട്രാഫിക് പോലീസും സംയുക്തമായി തയാറാക്കിയ രണ്ടു പരിഹാര മാർഗങ്ങളാണ് ജനപ്രതിനിധികളുടെ യോഗത്തിൽ ചർച്ച ചെയ്തത്. ശാശ്വതവും താൽക്കാലികവുമായ രണ്ട് പരിഹാര മാർഗങ്ങളാണ് രൂപരേഖയിൽ നിർദേശിക്കുന്നത്. കൊച്ചി മേയർ എം. അനിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹൈബി ഈഡൻ എംപി, പി.ടി. തോമസ് എംഎൽഎ, കൗൺസിലർമാർ, ഫോർട്ട് കൊച്ചി സബ് കളക്ടർ ഡോ. ഹാരിസ് റഷീദ്, റവന്യൂ, പോലീസ്, പിഡബ്ല്യുഡി, എൻഎച്ച്എഐ കൊച്ചിൻ കോർപ്പറേഷൻ, മോട്ടോർ വാഹനവകുപ്പ് തുടങ്ങിയ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

LifeKochi Web Desk | July 8, 2021, 10:27 p.m. | Vyttila