.

#thoppumpady

#kvves

കടകൾ അടച്ച് വ്യാപാരികൾ സമരത്തിലേക്ക്

വ്യാപാരികളുടെ വിവിധ ആവശ്യങ്ങൾ പരിഹരിക്കണം എന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യാവസായി ഏകോപന സമിതി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് നിരാഹാര സമരം നടത്തുകയാണ്. ഇതിന്റെ ഭാഗമായി കൊച്ചി മേഖലയിലെ വ്യാപാരികൾ തോപ്പുംപടിയിൽ സത്യാഗ്രഹം സംഘടിപ്പിച്ചു. കെ.വി.വി.ഇ.എസ്. കൊച്ചി മേഖല പ്രസിഡൻ്റ് ഡിലൈറ്റ് പോൾ, ജനറൽ സെക്രട്ടറി എ.എസ്. യേശുദാസ്, തോപ്പുംപടി യൂണിറ്റ് പ്രസിഡന്റ് എസ്.എ.ലത്തീഫ്, എ.കെ.ഡി.എ, കൊച്ചി മേഖല പ്രസിഡന്റ് രേഖ തോമസ് എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

LifeKochi Web Desk | July 6, 2021, 3 p.m. | Thoppumpady