.

#Merchant Association

#Aluva

#Merchants Rescue Team

ചുഴലിക്കാറ്റ് നാശം വിതച്ച ആലങ്ങാട് പ്രദേശവാസികൾക്ക് കൈത്താങ്ങായി മർച്ചെൻ്റ്സ് റെസ്ക്യൂ ടീം

ചുഴലിക്കാറ്റ് നാശം വിതച്ച ആലങ്ങാട് പ്രദേശവാസികൾക്ക് കൈത്താങ്ങായി മർച്ചെൻ്റ്സ് റെസ്ക്യൂ ടീം. ഇന്ന് പുലർച്ചെ വീശിയ ശക്തമായ കാറ്റിൽ വീടുകളുടെ മുകളിലും, റോഡിലും മരങ്ങൾ കടപുഴകി വീണിരുന്നു. അഞ്ചോളം വീടുകളിലാണ് മർച്ചെൻ്റ്സ് റെസ്ക്യു ടീം സഹായവുമായി എത്തിയത്. ആലുവ പട്ടണത്തിലെ തുടർച്ചയായ പ്രളയത്തെ മുന്നിൽ കണ്ടാണ് കഴിഞ്ഞ വർഷം മുമ്പ് ആലുവ മർച്ചെൻ്റ്സ് അസ്സോസിയേഷൻ്റെ കീഴിൽ റെസ്ക്യൂ ഫോഴ്സ് എന്ന പേരിൽ ടീം രൂപീകരിച്ചത്. റെസ്ക്യൂ ടീം ക്യാപ്റ്റൻ എം.എ. സുജിത്ത്, കോർഡിനേറ്റർ ഐ.ബി. രഘുനാഥ്, അയ്യൂബ് പുത്തൻപുരയിൽ, ഗഫുർ ലജൻറ്, അഫ്സൽ ഞർളക്കാട്ട്, റഫീക്ക് നെക്കര എന്നിവർ റെസ്ക്യൂ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

LifeKochi Web Desk | July 13, 2021, 9:08 p.m. | Aluva