.

മുളന്തുരുത്തി : മറിയം ഗ്രൂപ്പിന്റെ എ സി / നോൺ എ സി ഓഡിറ്റോറിയം, അപ്പാർട്മെന്റുകൾ ഉദ്‌ഘാടനം ചെയ്തു.

മുളന്തുരുത്തി : മറിയം ഗ്രൂപ്പിന്റെ സാരഥി സജി കെ ഏലീയാസിന്റെ മകൾ അന്ന സജി എല്ലാവരെയും ചടങ്ങിലേക്ക് സ്വാഗതം ചെയ്തു. സി എൻ മോഹനൻ സി പി എം ജില്ലാ സെക്രട്ടറി മുഖ്യാതിഥി ആയിരുന്നു. മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ മറിയാമ്മ ബെന്നി അധ്യക്ഷത വഹിച്ചു. എ സി ഇവന്റസ്‌ സെന്ററിന്റെ ഉദ്‌ഘാടനം സി എൻ മോഹനൻ നിർവഹിച്ചു. രണ്ടാം നിലയിലെ അപ്പാർട്മെന്റ് ഫ്ലോർ ഉദ്‌ഘാടനം അനൂപ് ജേക്കബ് എം എൽ എയും, ഒന്നാം നിലയിലെ മറിയം കൺവെൻഷൻ സെന്റർ പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നിയും, ഗ്രൂപ്പ് സെൻട്രൽ ഓഫീസ് എം എൽ എ അഡ്വ. പി വി ശ്രീനിജനും നിർവഹിച്ചു. ചടങ്ങിൽ രാജു പി നായർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, സി ആർ പ്രകാശ് തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ്, മധുസൂദനൻ പഞ്ചായത്ത് മെമ്പർ തുടങ്ങിയവർ സംസാരിച്ചു. മറിയം ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ കുറിച് ഉടമ സജി കെ എലിയാസ് ലൈഫ്കൊച്ചിയോട് പങ്കുവെച്ചു. ചടങ്ങിനോടനുബന്ധിച്ച പിന്നണി ഗായിക സിതാരയുടെ സംഗീതവും ആട്ടം കലാ സമിതിയുടെ പ്രകടനവും ഉണ്ടായിരുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ കെ സി ജോഷി

LifeKochi Web Desk | April 25, 2022, 7:25 p.m. | Mulanthuruthy