.

മുളന്തുരുത്തി : വെട്ടികുളങ്ങരയിൽ " ദി മിൽമ ഷോപ്പി" പ്രവർത്തനമാരംഭിച്ചു.

മുളന്തുരുത്തി : തുരുത്തിക്കര വെട്ടികുളങ്ങരയിൽ " ദി മിൽമ ഷോപ്പി" യുടെ ഉദ്‌ഘാടനം ജോൺ തെരുവത്ത് മിൽമ ചെയർമാൻ നിർവഹിച്ചു. ഐസ്ക്രീം സെക്ഷൻ ഉദ്‌ഘാടനം പി സി ജേക്കബ് ജില്ലാ കെ വി വി ഇ എസ് പ്രസിഡന്റ്, മിൽക്ക് സെക്ഷൻ ഉദ്‌ഘാടനം മറിയാമ്മ ബെന്നി മുളന്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് എന്നിവർ നിർവഹിച്ചു. ചടങ്ങിൽ ടി ബി നാസർ വർക്കിംഗ് പ്രസിഡന്റ് കെ വി വി ഇ എസ്, അഡ്വ. എ ജെ റിയാസ് ജില്ലാ ജനറൽ സെക്രട്ടറി കെ വി വി ഇ എസ്, സി. കെ. റെജി കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് എന്നിവർ ആശംസകൾ അർപ്പിച്ചു. "ദി മിൽമ ഷോപ്പി"യിലേക്ക് എല്ലാ നാട്ടുകാരെയും സ്വാഗതം ചെയ്തുകൊണ്ട് ഉദ്‌ഘാടന ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും സ്ഥാപന ഉടമ ടി ആർ റോയ് നന്ദി പറഞ്ഞു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ കെ സി ജോഷി.

LifeKochi Web Desk | April 21, 2022, 10:24 p.m. | Mulanthuruthy