.

മുവാറ്റുപുഴ: വിദ്യാലയ അങ്കണത്തിൽ വ്യത്യസ്തവും കൗതുകകരവുമായ സൂര്യകാന്തി പാടം ഒരുക്കി അധ്യാപകരുടെ നേത്യത്വത്തിൽ വിദ്യാർത്ഥികൾ

മുവാറ്റുപുഴ: പായിപ്ര ഗവ. യു.പി. സ്ക്കൂളിലെ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും രക്ഷാകർത്താക്കളുടെയും നേതൃത്വത്തിൽ നട്ടു വളർത്തിയ സൂര്യകാന്തി ഉദ്യാനത്തിൻ്റെ വിശേഷങ്ങളെ കുറിച്ച് സ്കൂൾ വിദ്യാർഥി അഹമ്മദ് വസീം,കഴിഞ്ഞ വർഷത്തെ സംസ്ഥാന അധ്യാപക അവാർഡ് നേടിയ നൗഫൽ കെ എം, പി ടി എ പ്രസിഡന്റ് നസീമ സുനിൽ, പ്രധാന അധ്യാപിക റഹീമ ബീവി തുടങ്ങിയവർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു. സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനത്തിൽ നിരവധി പച്ചക്കറി കൃഷികളും, എള്ള് കൃഷിയും,മാതൃക ഔഷധ ഉദ്യാനവും, വ്യത്യസ്തമാർന്നതും കൗതുകരവുമായ സൂര്യകാന്തി കൃഷിയും ഒരുക്കിയിരിക്കുകയാണ്. നിരവധിയാളുകൾ ഈ വ്യത്യസ്തവും കൗതുകകരവുമായ സൂര്യകാന്തി ഉദ്യാനം കാണുവാൻ എത്തിചേരുന്നുണ്ട്. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ പി എച്ച് ഷിയാസ്. വാർത്തകൾ ഉടൻ ലഭിക്കുവാൻ ലൈഫ്കൊച്ചി ആപ്പുകൾ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ്സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യുക.

LifeKochi Web Desk | Feb. 16, 2022, 11:21 p.m. | Kothamangalam