.

#elanji

വൃക്ഷത്തൈകൾ നട്ട് ഡിവൈഎഫ്ഐ പള്ളിത്താഴം യൂണിറ്റ് പ്രവർത്തനോദ്ഘാടനം

ഡിവൈഎഫ്ഐ ഇലഞ്ഞി മേഖലാ കമ്മിറ്റിയുടെ കീഴിൽ പുതിയതായി ആരംഭിച്ച മുത്തോലപുരം പള്ളിത്താഴം യൂണിറ്റിന്റെ പ്രവർത്തന ഉദ്ഘാടനം വൃക്ഷത്തൈകൾ നട്ടു കൊണ്ട് സിപിഎം കൂത്താട്ടുകുളം ഏരിയ സെക്രട്ടറി ഷാജു ജേക്കബ് നിർവഹിച്ചു. സിപിഎം ഇലഞ്ഞി ലോക്കൽ സെക്രട്ടറി വി.ജെ. പീറ്റർ, ബ്രാഞ്ച് സെക്രട്ടറി സുരേഷ്, ലോക്കൽ കമ്മിറ്റി അംഗം സി.എ. ജോർജ്ജുകുട്ടി, ഡിവൈഎഫ്ഐ ഇലഞ്ഞി മേഖലാ സെക്രട്ടറി മിലൻ വി. മാത്യു, പ്രസിഡന്റ് ജോജു മാത്യു, പള്ളിത്താഴം യൂണിറ്റ് സെക്രട്ടറി ജീനു, പ്രസിഡന്റ് അജേഷ് പള്ളിത്താഴം യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

LifeKochi Web Desk | June 25, 2021, 9:12 p.m. | Elanji