.

നെടുമ്പാശ്ശേരി : എറണാകുളം റൂറൽ ജില്ല പോലീസ് ലഹരി വിരുദ്ധ സന്ദേശ സൈക്കിൾ റാലി സംഘടിപ്പിച്ചു.

നെടുമ്പാശ്ശേരി : അന്താരാഷ്ട്ര മയക്കുമരുന്ന് ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായ് എറണാകുളം ജില്ലയിൽ നടപ്പിലാക്കുന്ന ബോധവൽക്കരണ പരിപാടികളുടെ ഭാഗമായാണ് വിവിധ സൈക്കിൾ സഫാരി ക്ലബ്ബുകളുമായ് ചേർന്ന് പോലീസ് സൈക്കിൾ യാത്ര നടത്തിയത് . നെടുമ്പാശ്ശേരി എയർപോർട്ട് ജംഗ്ഷനിൽ നിന്നും ആരംഭിച്ച ലഹരി വിരുദ്ധ സൈക്കിൾ റാലി, ജില്ല പോലീസ് മേധാവി വിവേക് കുമാർ IPS ഫ്ളാഗ് ഓഫ് ചെയ്തു. നാർക്കോട്ടിക് സെൽ DYSP പി പി ഷംസു പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആലുവ DYSP എ പ്രസാദ് സ്വാഗതം ആശംസിച്ചു. ആലുവ മെട്രോ സ്റ്റേഷൻ ജംഗ്ഷനിൽ സമാപിച്ചു. കെ എസ് വാവ സബ്ബ് ഇൻസ്പെക്ടർ ഓഫ് പോലീസ് നന്ദി പറഞ്ഞു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ജോബി ജോസ്.

LifeKochi Web Desk | June 26, 2023, 10:39 p.m. | Nedumbassery