.

#Nellikkuzhi

#Independence Day

നെല്ലിക്കുഴി: പഞ്ചായത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു...

നെല്ലിക്കുഴി പ‍ഞ്ചായത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. പഞ്ചായത്ത് ഓഫീസിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീ​ദ് പതാക ഉയർത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൻ.ബി. ജമാൽ, മെമ്പർ ബീന ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു. സിപിഎം പാർട്ടി ഓഫീസിൽ നടന്ന പതാക ഉയർത്തൽ സിപിഎം ഏരിയ കമ്മിറ്റി മെമ്പർ പി.എം. മജീദ് നിർവഹിച്ചു. എൻ.പി. ഹസ്സൈനാർ നേതൃത്വം നൽകി. നെല്ലിക്കുഴി ​ഗവ. ഹൈസ്കൂളിൽ പ്രധാനധ്യാപകൻ എൻ. ​ഗഫൂർ പതാക ഉയർത്തി. എറണാകുളം ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദാ സലീം പങ്കെടുത്തു. പഞ്ചായത്ത് പടി ജം​ഗ്ഷനിൽ യുഡിഎഫ് സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. നെല്ലിക്കുഴി കോൺ​ഗ്രസ് മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുൾ സലാം മണിയാട്ടുപടി പതാക ഉയർത്തി.

LifeKochi Web Desk | Aug. 15, 2021, 3 p.m. | Nellikuzhy