.

#Valakam

വാളകം: പുതുതായി നിർമ്മിച്ച കുന്നയ്ക്കാൽ സെന്റ് ജോർജ് യാക്കോബായ വലിയ പള്ളിയിൽ അഭിഷേക കൂദാശ നടന്നു...

പുതുതായി നിർമ്മിച്ച വാളകം കുന്നയ്ക്കാൽ സെന്റ് ജോർജ് യാക്കോബായ വലിയ പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ നടന്നു. മെത്രാപ്പൊലീത്തൻ ട്രസ്റ്റി ഡോ. ജോസഫ് മോർ ​ഗ്രി​ഗോറിയോസിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ചടങ്ങുകൾക്ക് ഇടവക മെത്രാപ്പൊലീത്ത മാത്യൂസ് മോർ ഇവാനിയോസ്, മൈലാപ്പൂർ ഭദ്രാസന മെത്രാപ്പൊലീത്ത ഐസക് മോർ ഒസ്താത്തിയോസ്, മൂവാറ്റുപുഴ മേഖല മെത്രാപ്പൊലീത്ത ഡോ. മാത്യൂസ് മോർ അന്തിമോസ് എന്നിവർ സഹകാർമ്മികരായി. വികാരി ഫാ. വർ​ഗീസ് കളപ്പുരയക്കൽ, കൺവീനർമാരായ പി.എ. രാജു പള്ളത്ത്, ഐസക് കെ.കെ. കുന്നേൽ, ട്രസ്റ്റീമാരായ ബെന്നി ചെറിയാൻ നീലാങ്കൽ, സാബു കെ.കെ. കുന്നേൽ, ഇടവക വിശ്വാസികൾ തുടങ്ങിയവർ പങ്കെടുത്തു. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് ചടങ്ങുകൾ നടന്നത്. പ്രഥമ ബലിയർപ്പണവും മൂന്നിൻമേൽ കുർബാനയും തിങ്കളാഴ്ച നടക്കും.

LifeKochi Web Desk | Aug. 16, 2021, 12:30 a.m. | Valakom