.

നോർത്ത് പറവൂർ : "കരുതലും കൈത്താങ്ങും "- അദാലത്ത് - 2023 പരിപാടിയുടെ പറവൂർ താലൂക്ക്തലത്തിൽ നടത്തിയ അദാലത്ത് മന്ത്രി പി. രാജീവ് ഉദ്ലാടനം ചെയ്തു.

നോർത്ത് പറവൂർ : കേരള സർക്കാർ എല്ലാ ജില്ലകളിലും നടപ്പിലാക്കുന്ന "കരുതലും കൈത്താങ്ങും "- അദാലത്ത് - 2023 എന്ന പരിപാടിയുടെ പറവൂർ താലൂക്ക്തലത്തിൽ നടത്തിയ അദാലത്ത് പറവൂർ ടൗൺ ഹാളിൽ നിയമ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ലാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി അദ്ധ്യക്ഷയായി. എറണാകുളം ജില്ലാ കളക്ടർ എൻ.എസ് കെ. ഉമേഷ്, നഗരസഭ വൈസ് ചെയർമാൻ എം.ജെ.രാജു, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ.എസ്‌ അനിൽകുമാർ, അഡ്വ. യേശുദാസ് പറപ്പിള്ളി, കെ.വി.രവീന്ദ്രൻ എന്നിവരും വിവിധ വകുപ്പ് മേധാവികളും, പഞ്ചായത്ത് പ്രസിഡന്റ്മാരും പങ്കെടുത്തു. സർക്കാരിന്റെ രാണ്ടാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടിയിൽ മന്ത്രിമാർ മുഴുവൻ സമയവും പങ്കെടുക്കുകയും പരാതികൾ തീർപ്പു കൽപ്പിക്കുകയും ചെയ്യുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | May 16, 2023, 6:26 p.m. | Paravoor North