.

നോർത്ത് പറവൂർ : താലൂക്ക് പ്രസ്സ് ക്ലബ്ബിന്റെ ഓഫീസ് ഉദ്ഘാടനം ബാലസാഹിത്യകാരൻ സിപ്പി പള്ളിപ്പുറം നിർവ്വഹിച്ചു.

നൊർത്ത് പറവൂർ : പറവൂർ താലൂക്ക് തലത്തിൽ അച്ചടി, ഓൺലൈൻ ചാനലുകളുടെ റിപ്പോർട്ടർമാരുടെ കൂട്ടയ്മയായി പ്രവർത്തിച്ചു വരുന്ന പറവൂർ താലൂക്ക് പ്രസ്സ് ക്ലബ്ബിന്റെ പുതിയ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു. പ്രസിഡന്റ് ബിജോയ് സ്രാമ്പിക്കൽ അദ്ധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ വി എ പ്രഭാവതി, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ്, പോലീസ് ഇൻസ്പെക്ടർ പ്രശാന്ത്‌ പി നായർ , കൗൺസിലർ എം രഞ്ജിത്ത്, ടി ആർ ബോസ് (സി.പി.എം), എം എസ് റെജി (കോൺഗ്രസ് ) ടി എ ദിലീപ് (ബി.ജെ.പി) , ഓൺലൈൻ മീഡിയ ദേശീയ സെക്രട്ടറി ടി ആർ ദേവൻ, പ്രസ്സ് ക്ലബ്ബ് സെക്രട്ടറി കെ.എസ് കൃഷ്ണകുമാർ, വൈസ് പ്രസിഡന്റ് വി ആർ നോയൽ രാജ് എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | June 29, 2023, 5:07 p.m. | Paravoor North