.

നോർത്ത് പറവൂർ : മണാലിയിൽ പ്രകൃതി ദുരന്തത്തിൽ അകപ്പെട്ട ഡോ. അന്നു ജോസ് നാട്ടിലെത്തി അനുഭവങ്ങൾ പങ്കു വച്ചു.

നോർത്ത് പറവൂർ : എറണാകുളം മെഡിക്കൽ കോളേജിൽ നിന്നും ആഗ്ര, ഡൽഹി, മണാലി സന്ദർശിക്കാൻ പോയ യുവ ഡോക്ടർമാരുടെ സംഘത്തിലുണ്ടായിരുന്ന വടക്കൻ പറവൂരിലെ ഡോ. അന്നു ജോസ് സ്രാമ്പിക്കൽ നടുക്കുന്ന ഓർമ്മകൾ ലൈഫ്കൊച്ചിയുമായി പങ്കു വച്ചു. കഴിഞ്ഞ എട്ടാം തീയതി മണാലിയിൽ നിന്നും തിരിച്ചു പോരുമ്പോഴാണ് പ്രളയവും ഉരുൾപൊട്ടലും മൂലം ഇവർ അകപ്പെട്ടത്. പണമെല്ലാം തീർന്നു. ഭക്ഷണത്തിനും മറ്റും ബുദ്ധിമുട്ടി. റേഞ്ച് ഇല്ലാത്തതിനാൽ നാട്ടിലേക്കും വീടുകളിലേക്കും ബന്ധപ്പെടാനും കഴിഞ്ഞില്ല. പതിനാലാം തീയതിയാണ് സർക്കാരുകൾ ഇടപെട്ട് ഡൽഹിയിൽ കേരള ഹൗസിലും വിമാന മാർഗ്ഗം നാട്ടിലും തിരിച്ചെത്തിയത്. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | July 17, 2023, 7:24 p.m. | Paravoor North