.

നോർത്ത് പറവൂർ : ചെറിയപ്പിള്ളി സെന്റ് ആന്റണീസ് ദൈവാലയത്തിൽ വിശുദ്ധ അന്തോണീസിന്റെ ഊട്ടു തിരുന്നാൾ കൊടികയറി.

നോർത്ത് പറവൂർ : ബിഷപ്പ് ഡോ.ജോസഫ് കാരിക്കശേരി പതാക ഉയർത്തി. ബിഷപ്പിന്റെ മുഖ്യ കാർമ്മികത്തിൽ സമൂഹ ദിവ്യബലിയർപ്പിച്ചു. കെ.സി.ബി.സി യുവജന കമ്മീഷൻ സെക്രട്ടറി ഫാ. സ്റ്റീഫൻ തോമസ് ചാലക്കര വചന പ്രഘോഷണം നടത്തി. ചെറിയപ്പിള്ളി സെന്റ്. ആന്റണീസ് ദേവാലയത്തിന്റെ ഗോൾഡൻ ജൂബിലി പ്രഖ്യാപനവും, ജൂബിലി തിരിതെളിയിക്കലും, ലോഗോ പ്രകാശനവും ബിഷപ്പ് നിർവ്വഹിച്ചു. വികാരി ഫാ. ബിജു പാലപറമ്പിൽ, കൈക്കാരന്മാരായ സാബു പള്ളിപറമ്പിൽ, ജോമോൻ ഞാറക്കാട്ട്, കൺവീനർ കിരൺ ക്ലീറ്റസ് വട്ടപറമ്പിൽ, ഷിജു കളത്തിപറമ്പിൽ, ജെറിൻ ജോയ് വട്ടപറമ്പിൽ, ബാബു തോപ്പിൽ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റികൾ പ്രവർത്തിക്കുന്നു. ഞായറാഴ്ചയാണ് ഊട്ടു തിരുന്നാൾ. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | May 10, 2023, 11:59 p.m. | Paravoor North