.

നോർത്ത് പറവൂർ : സൗത്ത് കെടാമംഗലം സെന്റ് ജോർജ് കപ്പേളയിൽ വിശുദ്ധ ഗീവർഗ്ഗീസിന്റെ തിരുന്നാൾ ആഘോഷിച്ചു.

നോർത്ത് പറവൂർ : കെടാമംഗലം സൗത്ത് വി ജോൺ മരിയ വിയാനി പള്ളി സെന്റ്. ജോർജ് കപ്പേളയിൽ വിശുദ്ധ ഗീവർഗ്ഗീസ് പുണ്യവാന്റെ തിരുന്നാൾ ആഘോഷിച്ചു. വികാരി ഫാ. ആൽബി കോണോത്ത് കൊടികയറ്റി. ഫാ. ഫ്രാൻസീസ് കൈതത്തറ മുഖ്യ കാർമ്മികനായി. ദിവ്യബലിയും, ഫാ. ഷാബു കുന്നത്തൂരിന്റെ വചന പ്രഘോഷണവും നടന്നു. കല്ലറക്കൽ ആനി ജോർജ് സ്പോൺസർ ചെയ്ത നേർച്ച ആശീർവാദവും വിതരണവും നടത്തി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | May 4, 2023, 11:15 p.m. | Paravoor North