.

നോർത്ത് പറവൂർ : KVVES എറണാകുളം ജില്ലാ കൗൺസിൽ യോഗം സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ഉദ്ഘാടനം ചെയ്തു.

നോർത്ത് പറവൂർ : പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ ചെറുകിട വ്യാപാരികളെ പിഡിപ്പിക്കരുതെന്ന് KVVES സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര പറഞ്ഞു. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ പേരിൽ സാധാരണ കച്ചവടക്കാരിൽ നിന്ന് വൻ തുകയാണ് അധികൃതർ പിഴയായി ഈടാക്കുന്നത്. ഇവ ഉൽപ്പാദിപ്പിക്കുന്ന കുത്തകകളെ സഹായിക്കുന്ന നിലപാടാണ് അധികാരികൾ സ്വീകരിക്കുന്നത്. ഉൽപാദനം നിരോധിക്കുകയോ ഉൽപ്പാദകരിൽ നിന്ന് പിഴ ഈടാക്കുകയോ ചെയ്യാതെ ചെറുകിട കച്ചവടക്കാരെ ദ്രോഹിക്കുന്ന നിലപാടാണ് അധികാരികൾ സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി സി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായെ പെരിങ്ങാമല രാമചന്ദ്രൻ, അഹമ്മദ് ശരീഫ്, എം കെ തോമസ്കുകുട്ടി, കെ വി അബ്ദുൽ ഹമീദ്, എ ജെ ഷാജഹാൻ, കെ എൻ ദിവാകരൻ, കെ ടി ജോണി എന്നിവർ സംസാരിച്ചു. അഡ്വ. എ ജെ റിയാസ് സ്വാഗതവും സി എസ് അജ്മൽ നന്ദിയും പറഞ്ഞു. കൂടുതൽ വിവരങ്ങൾ അഡ്വ.എ.ജെ. റിയാസ് KVVES ജില്ലാ സെക്രട്ടറി, സി.എസ് അജ്മൽ ജില്ലാ ട്രഷറർ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | July 8, 2022, 12:51 a.m. | Paravoor North