.

നോർത്ത് പറവൂർ : പറവൂർ ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.

നോർത്ത് പറവൂർ : സ്കൂൾ ബസിനും സ്കൂളിന്റെ സമഗ്ര വികസനത്തിന്‌ വേണ്ടിയുള്ള ഫണ്ട്‌ സമാഹരണത്തിന്റെ ഭാഗമായി ബോയ്സ് ഹൈസ്കൂളിൽ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ ഇ ജി ശശി ഉദ്ഘാടനം ചെയ്തു. പൂർവ്വ വിദ്യാർത്ഥി സംഘടന, പി ടി എ എന്നിവരുടെ സഹായത്തോടെ നടത്തിയ പരിപാടിയിൽ 1300 ബിരിയാണിയാണ് വിതരണം ചെയ്തത്. ഹെഡ്മിസ്‌ട്രെസ് എ എസ് സിനി, പ്രിൻസിപ്പാൾ എസ് വി വീണ, പി ടി എ വൈസ് പ്രസിഡന്റ്‌ രാജേന്ദ്രൻ എ എ, കൺവീനർ വിനു എം ജെ, ഡെന്നി തോമസ്, കൗൺസിലർ ഇ ജി ശശി, സി എ രാജീവ്, ജോസ് തോമസ് എന്നിവർ സംസാരിച്ചു. ഇക്കൊല്ലം 250ൽ അധികം വിദ്യാർഥികൾ പുതുതായി പ്രവേശനം നേടിയ സ്കൂൾ ഉയർച്ചയുടെ പാതയിലാണ്. കൂടുതൽ വിവരങ്ങൾ എച്ച് എം എ എസ് സിനി, വിദ്യാർത്ഥി അദ്വൈത് എസ് അശോക് ലൈഫ്കൊച്ചിയോട് സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | July 14, 2023, 7:02 p.m. | Paravoor North