.

നോർത്ത് പറവൂർ : സെന്റ് തോമസ് കോട്ടക്കാവ് ഫൊറോന ദൈവാലയത്തിൽ 1951-മത് ദുക്റാന തിരുന്നാൾ കൊടികയറ്റം ബിഷപ്പ് എമിരിറ്റസ് മാർ തോമസ് ചക്യാത്ത് നിർവ്വഹിച്ചു.

നോർത്ത് പറവൂർ : തുടർന്ന് ഫാ. സച്ചിൻ മാമ്പുഴക്കലിന്റെ കാർമ്മികത്വത്തിൽ ദിവ്യബലിയും നൊവേനയും നടന്നു. ജൂലൈ 3 തിങ്കളാഴ്ചയാണ് പ്രധാന തിരുന്നാളും നേർച്ചസദ്യയും, മാമ്മൂദീസ നവീകരണവും, പ്രദക്ഷിണവും. വികാരി റവ.ഡോ. ജോസ് പുതിയേടത്ത് നേർച്ചസദ്യ തയ്യാറാക്കുവാനുള്ള അടുപ്പ് കത്തിക്കൽ ശുശ്രൂഷ നടത്തി. തിരുന്നാൾ കൺവീനർ റോയി തെക്കിനേടത്ത്, കൈക്കാരന്മാരായ പൗലോസ് വടക്കുംഞ്ചേരി, ഡെയ്സൺ ആനത്താഴത്ത്, വൈസ് ചെയർമാൻ സാലു തെക്കിനേടത്ത്, കൺവീനർമാരായ സിജോയ് തെക്കിനേടത്ത്, സിജോ കൈതാരത്ത്, ജോസ് കണ്ണംമ്പുഴ, നിഖിൽ തങ്കച്ചൻ, ജോജോ മാമ്പിള്ളി, മോൺസി മൂഞ്ഞപ്പിള്ളി, ജോസ് മുട്ടൻതോട്ടിൽ, ജിന്റോ വലിയവീട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റികൾ പ്രവർത്തിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | July 1, 2023, 9:26 p.m. | Paravoor North