.

നോർത്ത് പറവൂർ : പെരുമ്പടന്നയിൽ പുതിയതായി രൂപീകരിച്ച യൂണിറ്റി റെസിഡന്റ്സ് അസോസിയേഷൻ നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു.

നോർത്ത് പറവൂർ : യൂണിറ്റി റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.എൻ നാസർ അദ്ധ്യക്ഷനായി. കുടുംബസംഗമവും, കലാപരിപാടികളും നഗരസഭ ആരോഗ്യ കാര്യ കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്സൺ കെ.ജെ. ഷൈൻ, ലക്ഷ്മി കോളേജ് പ്രിൻസിപ്പൽ ജോസ് മഴുവഞ്ചേരി, സൗപർണിക റെസി. അസോ. പ്രസിഡന്റ് എം വി . ശൗരി, എച്ച്.എം.സി റെസി. അസോ. പ്രസിഡന്റ് നീണ്ടൂർ വിജയൻ , യൂണീറ്റി റെസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി വി.ഡി വിജയകുമാർ, ട്രഷറർ മേഴ്സി ബാബു എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | May 15, 2023, 10:36 p.m. | Paravoor North