.

നോർത്ത് പറവൂർ : പറവൂരിലെ സാമൂഹിക പ്രവർത്തകനായ ജോസഫ് പടയാട്ടി എഴുതിയ "മഞ്ഞവെയിൽക്കാവിലെ ചെമ്പരത്തികൾ" പ്രക്ഷണം ചെയ്തു.

നോർത്ത് പറവൂർ : പറവൂരിലെ സാമൂഹിക പ്രവർത്തകനും, കെ.എസ്.ഇ.ബി ജീവനക്കാരനും , സെന്റ്. വിൻസെന്റ് ഡി പോൾ സൊസൈറ്റി, എച്ച്. ഫോർ എച്ച് പ്രവർത്തകനുമായ ജോസഫ് പടയാട്ടി എഴുതിയ "മഞ്ഞവെയിൽക്കാവിലെ ചെമ്പരത്തികൾ" എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം സെന്റ്. ജെർമ്മയിൻസ് സ്കൂൾ ഹാളിൽ വച്ച് നടന്നു. ഫാ. രാജൻ പുന്നക്കൽ പ്രകാശനം നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൻ വി.എ. പ്രഭാവതി ചടങ്ങ് ഉദ്ഘാടനം ചെയ്തു. തോമസ് കുരിശിങ്കൽ അദ്ധ്യക്ഷനായി. പുസ്തക പരിചയം സാഹിത്യകാരൻ കുസുംഷലാൽ ചെറായി നടത്തി. പഞ്ചായത്ത് മെമ്പർ എം.കെ.രാജേഷ്, സാഹിത്യകാരൻ പറവൂർ ബാബു, കെ.ശശിധരൻ, പി.പി.സുകുമാരൻ, കെ.എസ്.ഇ.ബി സബ് എഞ്ചിനീയർ ഉണ്ണികൃഷ്ണൻ, ഡോ. മനു പി.വിശ്വം, ബെന്റലി താടിക്കാരൻ, സി.ജെ.ജോയി, ജോസഫ് പടയാട്ടി എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | May 7, 2023, 10:12 p.m. | Paravoor North