.

നൊർത്ത് പറവൂർ : സൗജന്യ തൈറോയ്ഡ്, ലിവർ കൊളസ്ട്രോൾ രോഗ നിർണ്ണയമെഡിക്കൽ ക്യാമ്പ് നടന്നു.

നൊർത്ത് പറവൂർ : പറവൂർ ഈഴവ സമാജവും റോട്ടറി ക്ലബ്ബ് ഓഫ് റോയൽ ഹെറിറ്റേജ് പറവൂരിന്റേയും സംയുക്ത നേതൃത്വത്തിൽ സൗജന്യ തൈറോയ്ഡ്, ലിവർ കൊളസ്ട്രോൾ രോഗ നിർണ്ണയമെഡിക്കൽ ക്യാമ്പ് പറവൂത്തറ ശ്രീ കുമാരമംഗലം ഓഡിറ്റോറിയത്തിൽ പറവൂർ നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് സി.പി മോഹനൻ അദ്ധ്യക്ഷനായി. ശാന്തി ഹോസ്പിറ്റലിലെ ഡോ. സി.എം രാധാകൃഷ്ണൻ മുഖ്യ പ്രഭാക്ഷണം നടത്തി. ഈഴവ സമാജം സെക്രട്ടറി എം.കെ. സജീവൻ, പഞ്ചായത്ത് മെമ്പർ. എം.കെ രാജേഷ്, റോട്ടറി ക്ലബ് സെക്രട്ടറി ബിജു വട്ടത്തറ എന്നിവർ സംസാരിച്ചു. കൂടുതൽ വിവരങ്ങൾ സി.പി. മോഹനൻ പ്രസിഡന്റ് റോട്ടറി ക്ലബ്ബ്, എം.കെ സജീവൻ സെക്രട്ടറി ഈഴവ സമാജം, എം.കെ രാജേഷ് പഞ്ചായത്ത് മെമ്പർ എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | May 14, 2023, 6:05 p.m. | Paravoor North