.

നോർത്ത് പറവൂർ : എസ്.ഡി.പി.ഐ പറവൂർ മണ്ഡലം കമ്മറ്റി ഓഫീസ് ഉദ്ഘാടനവും പൊതു സമ്മേളനവും മെയ് 19 ന്.

നോർത്ത് പറവൂർ : സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ പറവൂർ മണ്ഡലം ഓഫീസിന്റെ ഉദ്ഘാടനം മെയ് 19 വെള്ളിയാഴ്ച കോടതിക്കു സമീപമുള്ള തലക്കാട്ട് ബിൽഡിങ്ങിൽ നടത്തുന്നു. തുടർന്ന് പറവൂർ മിനി സിവിൽ സ്റ്റേഷനു മുന്നിൽ നടക്കുന്ന പൊതുസമ്മേളനം എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ ഉദ്ഘാടനം ചെയ്യും. തുടർന്ന് മണ്ഡലം കമ്മറ്റി ഓഫീസിലേക്ക് റാലിയും നടക്കും. കൂടുതൽ വിവരങ്ങൾ മണ്ഡലം പ്രസിഡന്റ് നിസ്സാർ അഹമ്മദ്, വൈസ് പ്രസിഡന്റ് മുഹമ്മദ് ത്വാഹിർ , ട്രഷറർ എൻ.എസ് അബ്ദുള്ള, എം.എ കബീർ മണ്ഡലം കമ്മിറ്റി അംഗം എന്നിവർ ലൈഫ്കൊച്ചിയോട് പങ്കുവെക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | May 17, 2023, 8:15 p.m. | Paravoor North