.

നോർത്ത് പറവൂർ : പട്ടണം വ്യാകുലാംബിക പള്ളിയിൽ ജൂബിലി ആഘോഷങ്ങൾ സമാപിച്ചു.

നൊർത്ത് പറവൂർ : നൂറ് വർഷങ്ങൾ പിന്നിടുന്ന പട്ടണം വ്യാകുലാംബിക ദേവാലയത്തിന്റെ ജൂബിലി സമാപന സമ്മേളനം പറവൂർ ഫൊറോന വികാരി റവ. ഡോ.ജോസ് പുതിയേടത്ത് ഉദ്‌ഘാടനം ചെയ്തു. വികാരി ഫാ. ജോസഫ് തെക്കിനേടത്ത് അദ്ധ്യക്ഷനായി. കൊടുങ്ങല്ലൂർ ചേരമാൻ മസ്ജിദ് ചീഫ് ഇമാം ഡോ. മുഹമ്മദ് സലിം നട്‌വി, എഴുത്തുകാരൻ എൻ.എം.പിയേഴ്സൺ, നീണ്ടൂർ പള്ളി വൈസ് ചെയർമാൻ ജോസ് മഴുവഞ്ചേരി, മദർ സുപ്പീരിയർ സിസ്റ്റർ സീലിയ, ജൂബിലി കൺവീനർ എം.എം. ജോസ് മാമ്പിള്ളി, തോമസ് മാമ്പിള്ളി, പ്രിൻസ് ഇലവുത്തുങ്കൽ എന്നിവർ സംസാരിച്ചു. മുൻ വികാരിമാരെ ആദരിക്കുകയും, സമൂഹ ദിവ്യബലി, സ്നേഹവിരുന്ന് എന്നിവയും നടന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | May 6, 2023, 11:39 p.m. | Paravoor North