.

നൊർത്ത് പറവൂർ : നഗരസഭ കുടുംബശ്രീ സി.ഡി.എസ് വാർഷികാഘോഷങ്ങൾ ഘോഷയാത്രയെ തുടർന്ന് ടൗൺ ഹാളിൽ നടന്നു.

നൊർത്ത് പറവൂർ : നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം.ജെ. രാജു അദ്ധ്യക്ഷനായി. വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു. നഗരസഭ ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ അനു വട്ടത്തറ, വികസനകാര്യ കമ്മിറ്റി ചെയർപേഴ്സൺ ബീന ശശിധരൻ, നഗരസഭ കൗൺസിലർമാർ, സി.ഡി.എസ് ചെയർപേഴ്സൺ പുഷ്പലത വിജയൻ, വൈസ് ചെയർപേഴ്സൺ രാജി ജിജീഷ്, യു.സി സുധീന്ദ്രൻ എന്നിവർ സംസാരിച്ചു. കലാപരിപാടികളും സ്നേഹവിരുന്നും നടന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | May 13, 2023, 4:40 p.m. | Paravoor North