.

നോർത്ത് പറവൂർ : മുസിരീസ് വിഷു മാറ്റചന്ത ചേന്ദമംഗലത്ത് തുടങ്ങി.

നോർത്ത് പറവൂർ : ചേന്ദമംഗലം ഗ്രാമ പഞ്ചായത്ത് മുസിരീസ് വിഷു മാറ്റ ചന്ത പാലിയം സ്ക്കൂൾ ഗ്രൗണ്ടിൽ മാറ്റ പാടത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്‌ഘാടനം ചെയ്തു. ചേന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബെന്നി ജോസഫ് , ജില്ലാ പഞ്ചായത്ത് മെമ്പർ എ.എസ് അനിൽകുമാർ , ഷാരോൻ പനക്കൽ , മെമ്പർ വി .യു . ശ്രീജിത്ത് എന്നിവർ സംസാരിച്ചു. സാംസ്കാരിക ഘോഷയാത്രയും നടന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്

LifeKochi Web Desk | April 11, 2022, 10:23 p.m. | Paravoor North