.

നോർത്ത് പറവൂർ : ലോക തൊഴിലാളി ദിനത്തിൽ പറവൂർ വള്ളുവള്ളി പരിശുദ്ധ അമലോത്ഭവ മാത ദേവാലയത്തിൽ തൊഴിലാളി മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടു തിരുന്നാൾ നടത്തി.

നോർത്ത് പറവൂർ : തിരുന്നാൾ ദിവ്യബലിക്ക് ബിഷപ്പ് മാർ. ഫ്രാൻസീസ് കല്ലറക്കൽ മുഖ്യ കാർമ്മികനായി. ഫാ. ജെനിൻ മരോട്ടിപ്പറമ്പിൽ വചന സന്ദേശം നൽകി. വികാരി ഫാ.ജോളി തപ്പലോടത്ത്, ബേബിച്ചൻ പുനത്തിൽ, രാജു പഴംമ്പിള്ളി എന്നിവർ ലൈഫ്കൊച്ചിയോട് വിശേഷങ്ങൾ പങ്കു വച്ചു. കൺവീനർ യേശുദാസ് മുറ്റുശുര്, കുഞ്ഞുമോൻ വാഴവേലിൽ, ജെയ്സൺ മുട്ടിക്കൽ, സെബാസ്റ്റ്യൻ വാഴവേലിൽ, കൈക്കാരന്മാരായ ജേക്കബ് കുറുപ്പത്ത്, സെബാസ്റ്റ്യൻ കല്ലൂർ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | May 1, 2023, 8:42 p.m. | Paravoor North