.

നോർത്ത് പറവൂർ : പറവൂർ ബ്ളോക്ക് തല സ്കൂൾ പ്രവേശനോത്സവം സ്വാഗത സംഘം രൂപീകരിച്ചു.

നോർത്ത് പറവൂർ : ശതോത്തര ജൂബിലി ആഘോഷിക്കുന്ന പറവൂർ ഗവ. ബോയ്സ് ഹൈസ്കൂളിൽ പെൺകുട്ടികൾക്കും പ്രവേശനം അനുവദിച്ച സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്തു കൊണ്ട് പറവൂർ ബ്ളോക്ക് തല സ്കൂൾ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ഇവിടെ വച്ച് നടത്തുന്നതിന് ബോയ്സ് എച്ച്.എസ്.എസിൽ യോഗം ചേർന്നു. നഗരസഭ വൈസ് ചെയർമാൻ എം.ജെ. രാജുവിന്റെ അദ്ധ്യക്ഷതയിൽ വിദ്യഭ്യാസ സ്റ്റാന്റിഗ് ചെയർപേഴ്സൻ കെ.ജെ. ഷൈൻ, കൗൺസിലർമാരായ ഇ.ജി.ശശി, ഗീത ബാബു, സജിത, എ.ഇ.ഒ കെ.എൻ. ലത, ബി.പി.ഒ അജയൻ , ഹെഡ്മിസ്ട്രസ് എ.എസ് സിനി, പ്രിൻസിപ്പൽ കെ.ആർ ഗിരിജ, ജൂബിലി കമിറ്റി ചെയർമാൻ രമേഷ് ഡി. കുറുപ്പ്, എന്നിവർ സംസാരിച്ചു. തുടർന്ന് പ്രവേശനോത്സവ സ്വാഗത സംഘം രൂപീകരിച്ചു. ജോസ് തോമസ്, സി.എ.രാജീവ്, ഡെന്നി തോമസ്, പറവൂർ ജോതിസ്, ലിൻസ് ആന്റണി, പൗലോസ് വടക്കുംഞ്ചേരി എസ്.എം.സി., പി.ടി.എ അംഗങ്ങൾ അദ്ധ്യാപകർ എന്നിവർ പങ്കെടുത്തു. പി.എച്ച് ഷാജി, ബിജു, ഹസൻ അലി, സാബു സുഹാസ് എന്നിവരും പങ്കെടുത്തു സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | May 26, 2022, 6:51 p.m. | Paravoor North