.

നോർത്ത് പറവൂർ : പറവൂർ സാഹിത്യവേദി 8-ാമത് പുരസ്ക്കാര സമർപ്പണവും , പുസ്തക പ്രകാശനവും പറവൂർ കെ.ആർ ഗംഗാധരൻ ഹാളിൽ നടന്നു.

നോർത്ത് പറവൂർ : കവിയും എഴുത്തുകാരനുമായ ഡോ.സി രാവുണ്ണി ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ കുസുംഷലാൽ ചെറായി അദ്ധ്യക്ഷനായി സാഹിത്യ ലോകത്ത് മികച്ച സംഭാവനകൾ നൽകിയ എഴുത്തുകാരി രവിത ഹരിദാസിന് പുരസ്ക്കാരം നൽകി ആദരിച്ചു. ദേവദാസ് ചേന്ദമംഗലം എഴുതിയ പുള്ളുവത്തി , ശ്രീദേവി കെ ലാൽ എഴുതിയ ഒരു ആളൊഴിഞ്ഞ വീട് പറയുന്നത് എന്ന പുസ്തകങ്ങൾ പ്രകാശനം ചെയ്തു. എൻ.എം പിയേഴ്സൺ, പറവൂർ ബാബു, ജയകുമാർ ചെങ്ങമനാട്, കെ.എസ് സജീവൻ എന്നിവർ സംസാരിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | May 12, 2023, 10:08 p.m. | Paravoor North