.

നോർത്ത് പറവൂർ : കെ ഐ മാത്യു റോഡിലും, ഉള്ളായംപ്പിള്ളി പരിസരത്തുമുള്ള വെള്ളക്കെട്ടിന് പരിഹാരം ആവ്യശ്യപ്പെട്ട് രണ്ടാം വാർഡ് നിവാസികൾ ധർണ നടത്തി.

നോർത്ത് പറവൂർ : കെ ഐ മാത്യു റോഡിലും, ഉള്ളായംപ്പിള്ളി പരിസരത്തുമുള്ള വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ടും, സ്വകാര്യ വൃക്തി അടച്ച കാന തുറപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും രണ്ടാം വാർഡ് നിവാസികൾ പറവൂർ നഗരസഭ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. വാർഡ് കൗൺസിലർ ലൈജി ബിജു സെക്രട്ടറിക്ക് പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. തുടർന്നാണ് വാർഡിലെ ജനങ്ങൾ യോഗം ചേർന്ന് നഗരസഭയിലേക്ക് മാർച്ചും ധർണയും നടത്തിയത്. ഉള്ളായംപ്പിള്ളി റെസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി വി ബി മനോജ് ഉദ്ഘാടനം ചെയ്തു. കെ പി ഷാജു അധ്യക്ഷനായി. ബോസ്കോ പയ്യപ്പിള്ളി, ജോമോൻ മാഞ്ഞൂരാൻ, വിൻസന്റ് തെക്കിനേഴത്ത്, മാത്യു മറ്റത്തിൽ, വി കെ സെബാസ്റ്റ്യൻ, സന്തോഷ് മുട്ടന്തോട്ടിൽ, ബേയ്സിൽ ബാബു, ഡെന്നി വർഗീസ്, ബി അനിൽ കുമാർ, മനോജ് വണ്ടാനംപറമ്പിൽ, കെ വിദ്യാധരൻ, ഷീല ധർമ്മരാജൻ, ഐഷ ജയകുമാർ, ജോയ് പയ്യപ്പിള്ളി, ശിവൻ മുരുകൻ തുടങ്ങിയവർ നേതൃത്വം നൽകി. കൂടുതൽ വിവരങ്ങൾ ഷീല ധർമ്മരാജൻ, ഐഷ ജയകുമാർ, വാർഡ് കൗൺസിലർ ലൈജി ബിജു എന്നിവർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | July 11, 2023, 5:13 p.m. | Paravoor North