.

നോർത്ത് പറവൂർ : SDPI പറവൂർ മണ്ഡലം കമ്മിറ്റിയുടെ പൊതുസമ്മേളനവും പുതിയ ഓഫീസ് ഉദ്ഘാടനവും സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ നിർവഹിച്ചു.

നോർത്ത് പറവൂർ : പറവൂർ മണ്ഡലം പ്രസിഡന്റ് നിസ്സാർ അഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ഷമീർ മാഞ്ഞാലി, ജില്ലാ കമ്മിറ്റിയംഗം സി.എസ്.ഷാനവാസ് , SDTU പറവൂർ ഏരിയ പ്രസിഡന്റ് സംജാദ് ബഷീർ, വിമൻ ഇന്ത്യ മൂവ്മെന്റ് മണ്ഡലം പ്രസിഡന്റ് ഫിദ സിയാദ്, സുധീർ അത്താണി എൻ എസ് . അബ്ദുള്ള എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന റാലിയിലും ഓഫിസ് ഉദ്ഘാടന ചടങ്ങിലും സംസ്ഥാന ജില്ലാ ഭാരവാഹികളായ കെ.കെ റൈഹാനത്ത് ടീച്ചർ, അജ്മൽ ഇസ്മായിൽ, വി.എം ഫൈസൽ, സുനിത നിസാർ , ഇർഷാന ടീച്ചർ, യാക്കൂബ് സുൽത്താൻ, സുൽഫിക്കർ വള്ളുവള്ളി, കബീർ എം.എ, ഉബൈദ് അത്താണി, മുഹമ്മദ് താഹിർ , സുരേഷ് പെടുമ്പടന്ന, ഷാജഹാൻ വാണിയക്കാട് എന്നിവർ നേതൃത്വം നൽകി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | May 19, 2023, 10:23 p.m. | Paravoor North