.

നോർത്ത് പറവൂർ : ആയിരങ്ങൾ പങ്കെടുത്ത പറവൂർ കോട്ടക്കാവ് പള്ളയിലെ ദുക്റാന തിരുന്നാൾ നേർച്ചസദ്യയോടെ സമാപിച്ചു.

നോർത്ത് പറവൂർ : രാവിലെ പുതിയ വിശുദ്ധ കുരിശിന്റെ കപ്പേളയുടെ ആശീർവാദവും, തീർത്ഥകുളത്തിനരുകിൽ മാമ്മൂദീസാ നവീകരണവും തുടർന്ന് നിവേദിത ഡയറക്ടർ ഫാ.ജോസ് മണ്ടാനത്ത്, ഫാ. ജോൺസൺ തെക്കൂടൻ , ഫാ.പോൾ ചുള്ളി എന്നിവരുടെ കാർമ്മികത്വത്തിൽ തിരുന്നാൾ കൂർബ്ബാനയും എറണാകുളം അതിരൂപത ചാൻസലർ ഫാ. മാർട്ടിൻ കല്ലുങ്കൽ വചനപ്രഘോഷണവും നടത്തി. നേർച്ചസദ്യ ആശീർവാദത്തോടെ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്ത നേർച്ചസദ്യയും നടന്നു. വികാരി ഫാ.ജോസ് പുതിയേടത്ത്, സഹ വികാരി ഫാ. സച്ചിൻ മാമ്പുഴക്കൽ, ജനറൽ കൺവീനർ റോയി തെക്കിനേടത്ത്, കൈക്കാരന്മാരായ ഡെയ്സൺ ആനത്താഴത്ത്, പൗലോസ് വടക്കുംഞ്ചേരി, വൈസ് ചെയർമാൻ സാലു തെക്കിനേടത്ത് എന്നിവർ തിരുന്നാൾ കമ്മിറ്റികൾക്ക് നേതൃത്വം നൽകി. കൂടുതൽ വിവരങ്ങൾ വികാരി ഫാ.ജോസ് പുതിയേടത്ത്, ഡെയ്സൺ ആനത്താഴത്ത് കൈക്കാരൻ എന്നിവർ ലൈഫ്കൊച്ചിയോട് പങ്കുവെച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ സി ജെ ജോയ്.

LifeKochi Web Desk | July 3, 2023, 5:12 p.m. | Paravoor North