.

ഒക്കൽ : ചേലാമറ്റം റെസിഡന്റ്സ് അസോസിയേഷൻ മൂന്നാമത് വാർഷികാഘോഷവും പൊതുയോഗവും സി ആർ എ നഗറിൽ നടന്നു.

ഒക്കൽ : സി ആർ എ പ്രസിഡന്റ് റ്റി വി മുരളി തോപ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി സിബി തോമസ് പയ്യാല സ്വാഗതം പറഞ്ഞു. M L A അഡ്വ. എൽദോസ് കുന്നപ്പിള്ളി യോഗം ഉദ്ഘാടനം ചെയ്തു. പെരുമ്പാവൂർ സബ് ഇൻസ്പെക്ടർ ജോസി എം ജോൺസൺ, പഞ്ചായത്ത് മെമ്പർമാരായ എം ഒ സൈജൻ, ഫൗസിയ സുലൈമാൻ, സെന്റ് തെരേസാസ് ഫൊറോനാ പള്ളി വികാരി വെരി റവ.ഫാ. പോൾ മാടശ്ശേരി, റെസിഡന്റ്സ് അസോസിയേഷൻ പെരുമ്പാവൂർ മേഖല ട്രഷറർ കെ ഇ നൗഷാദ്, മുൻ കൂവപ്പടി പഞ്ചായത്തംഗവും ചേലാമറ്റം ദേവസ്വം ട്രസ്റ്റ് പ്രസിഡന്റുമായ വി എൻ നാരായണൻ നമ്പൂതിരി, സി ആർ എ രക്ഷാധികാരി എ പി കൃഷ്ണൻ നായർ, ട്രഷറർ ഷാജി മാത്യു പോത്തൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധ കലാ പരിപാടികൾ അരങ്ങേറി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഹരീഷ് പുരുഷോത്തമൻ.

LifeKochi Web Desk | April 23, 2023, 10:11 p.m. | Okkal