.

#mulanthuruthy

മുളന്തുരുത്തി രണ്ടാം വാർഡിൽ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു

സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഓണത്തിന് ഒരു മുറം പച്ചക്കറിയുടെ രണ്ടാം വാർഡിലെ ഉദ്ഘാടനം നിർവഹിച്ചു. രണ്ട് ഏക്കറോളം വരുന്ന സ്ഥലത്താണ് കൃഷി നടത്തുന്നത്. പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി പരിപാടി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലതിക അനിൽ, വാർഡ് മെമ്പർ രതീഷ്. കെ. ദിവാകരൻ, സി.ഡി.എസ് ചെയർപേഴ്സൺ മേരി മത്തായി, കുടുബശ്രീ പ്രവർത്തക ആനി ശീമോൻ എന്നിവരുടെ നേതൃത്വത്തിലാണ് പച്ചക്കറി കൃഷി പുരോഗമിക്കുന്നത്.

LifeKochi Web Desk | July 8, 2021, 3:10 p.m. | Mulanthuruthy