.

#elanji

ഇലഞ്ഞി കൃഷി ഭവനിൽ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതി ഉദ്ഘാടനം ചെയ്തു...

ഞാറ്റുവേല ചന്തയോട് അനുബന്ധിച്ച് ഓണത്തിന് ഒരു മുറം പച്ചക്കറി എന്ന പദ്ധതിയുടെ ഉദ്ഘാടനം ഇലഞ്ഞി കൃഷി ഭവനിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് അന്നമ്മ ആൻഡ്രൂസ് നിർവഹിച്ചു. കൃഷി ഓഫീസർ ഗായത്രി എം.എൻ. സ്വാഗതമാശംസിച്ചു ചടങ്ങിൽ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിനി ജിജോയ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാജി സന്തോഷ്, വാർഡ് മെമ്പർമാരായ സുമോൻ ചെലപ്പൻ, മോളി എബ്രഹാം, സുജിത സദൻ, അസിസ്റ്റന്റ് കൃഷി ഓഫീസർ സജു കുമാർ എന്നിവർ പങ്കെടുത്തു.

LifeKochi Web Desk | June 22, 2021, 8:31 p.m. | Elanji