.

പച്ചാളം : വിദ്യാർത്ഥികൾക്ക് പഠനോപകരണവും ആശാവർക്കർമാർക്ക് കുടകളും വിതരണം ചെയ്തു.

പച്ചാളം : കൊച്ചിൻ കോർപ്പറേഷൻ 73ാം ഡിവിഷനായ പച്ചാളത്തെ കൗൺസിലർ മിനി വിവേരയുടെ നേതൃത്വത്തിൽ ഡിവിഷനിലെ നൂറോളം കുട്ടികൾക്ക് പഠനോപകരണങ്ങളും ആശാവർക്കർമാർക്ക് കുടകളും വിതരണം ചെയ്തു. പി ജെ ആൻറണി സംസ്ക്കാരിക കേന്ദ്രത്തിൽ നടന്ന പഠനോപകരണ വിതരണം M L A ടി ജെ വിനോദ് ഉദ്‌ഘാടനം ചെയ്തു. കൗൺസിലർ മിനി വിവേര അദ്ധ്യക്ഷത വഹിച്ചു. ഡിവിഷൻ വൈസ് പ്രസിഡൻ്റ് ഫ്രാൻസിസ് സ്വാഗതവും എ വി സെബാസ്റ്റിൻ നന്ദിയും പറഞ്ഞു. കൂടുതൽ വിവരങ്ങൾ കൗൺസിലർ മിനി വിവേര ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്.

LifeKochi Web Desk | June 13, 2023, 10:59 p.m. | Pachalam