.

പച്ചാളം : കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വടുതല മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ജല അതോറിറ്റി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഓഫീസ് ഉപരോധിച്ചു.

പച്ചാളം : കൊച്ചി നഗരസഭയിലെ വടക്കൻ പ്രദേശങ്ങളിലെ 31, 32, 73, 74 ഡിവിഷനുകളിലെ കുടിവെള്ളക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് ഉപരോധസമരം ഏർപ്പെടുത്തിയത്. ഉപരോധ സമരത്തിനു കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സി ജെ ജോർജ് നേതൃത്വം നൽകി. ലൂഡി ലൂയിസ് മുൻ എംഎൽഎ ഉപരോധസമരം ഉദ്ഘാടനം ചെയ്തു. മുൻ കൗൺസിലർ ആൽബർട്ട് അമ്പലത്തിങ്കൽ, ബ്ലോക്ക് പ്രസിഡന്റ് സനൽ നെടിയതറ, കൗൺസിലർമാരായ ഹെൻറി ഓസ്റ്റീൻ, മിനി വിവേര, ജോൺസൺ ഫെർണാണ്ടസ്, ജിസ്മി ജെറാൾഡ്, കെ ജെ സ്റ്റാൻലി, ടി ടി പ്രിൻസ്, വി സി പുഷ്പലാൽ, ഫെഡ്രിക്ക് ഓസാനം, ലാൽ വർഗീസ്, പ്രഭാ ലൈജു, മൈഡ സെബാസ്റ്റ്യൻ, പ്രിയങ്ക, കാസ്മി വിവേര തുടങ്ങിയവർ സംസാരിച്ചു. വിഷയങ്ങൾ അടിയന്തരമായി പരിഹരിക്കാമെന്ന് വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനീയർ ഉറപ്പു നൽകിയതനുസരിച്ച് ഉപരോധം അവസാനിപ്പിച്ചു. എടുത്ത തീരുമാനങ്ങൾ ലൂണ യു നായർ അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ടെക്നിക്കൽ അസിസ്റ്റൻറ്, പിഎച്ച് ഡിവിഷൻ കൊച്ചിൻ 16 കേരള വാട്ടർ അതോറിറ്റി ലൈഫ്കൊച്ചിയോട് പങ്കുവെക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്.

LifeKochi Web Desk | Aug. 23, 2023, 1:11 a.m. | Pachalam