.

പച്ചാളം : എറണാകുളം സിറ്റി നോർത്ത് യൂണിറ്റിന്റെ വ്യാപാരി ദിന ആഘോഷങ്ങൾ നടന്നു.

പച്ചാളം : എറണാകുളം സിറ്റി നോർത്ത് യൂണിറ്റിന്റെ വ്യാപാരി ദിന ചടങ്ങിൽ കൂടിയ യോഗത്തെ ജനറൽ സെക്രട്ടറി ജോസഫ് ജോളി സ്വാഗതം ചെയ്തു. പ്രസിഡണ്ട് തദേവൂസ് പതാക ഉയർത്തി. തുടർന്ന് വർക്കിംഗ് പ്രസിഡണ്ട് നൗഷാദ് യൂണിറ്റ് അംഗങ്ങൾക്കായി നടത്തുന്ന സേവനങ്ങളെ കുറിച്ച് സംസാരിച്ച് വ്യാപാരി ദിന ആശംസകൾ അറിയിച്ചു. യൂത്ത് വിംഗ് സെക്രട്ടറി പ്രദീപ് ജോസ് ആശംസകൾ നേർന്നു. യൂണിറ്റ് യൂത്ത് വിംഗ് പ്രസിഡണ്ട് അഭിലാഷ്, വനിത വിംഗ് പ്രസിഡണ്ട് റഷീദ ഹംസ എന്നിവർ ആശംസകൾ പങ്കു വെച്ചു. യോഗത്തിലെത്തിയ എല്ലാ അംഗങ്ങൾക്കും ജോയിന്റ് സെക്രട്ടറി അൻവർ റ്റി.ബി നന്ദി പറഞ്ഞു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ ഷിഹാബ്.

LifeKochi Web Desk | Aug. 10, 2023, 10:25 p.m. | Pachalam