.

പള്ളുരുത്തി : അതിഥി കൂട്ടുകാരെ സംരക്ഷിക്കണമെന്ന് ബാലസംഘം ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.

പള്ളുരുത്തി : സംസ്ഥാനത്ത് അതിഥി കൂട്ടുകാർക്ക് എതിരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യമാണ്. പള്ളുരുത്തി കച്ചേരിപ്പടി കമ്യൂണിറ്റി ഹാളിൽ ചേർന്ന കൺവെൻഷൻ സംസ്ഥാന സെക്രട്ടറി എന്‍ ആദിൽ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 16 ഏരിയകളിൽ നിന്നായി 225 പ്രതിനിധികളാണ് കൺവെൻഷനിൽ പങ്കെടുത്തത്. കൃഷ്ണേന്ദു ബാലസംഘം ജില്ലാ സെക്രട്ടറി,സംസ്ഥാന കോർഡിനേറ്റർ അഡ്വ. എം രൺദീഷ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ഹാഫിസ് നൗഷാദ്, അഡ്വ. പുഷ്പദാസ്, പി എ പീറ്റർ, മിഥുൻ പ്രകാശൻ, എൻ കെ പ്രദീപ് എന്നിവർ സംസാരിച്ചു. കെ ജെ മാക്സി എം എല്‍ എ അഞ്ഞൂറിലധികം ചിത്രങ്ങൾ വരച്ച ശിവാനി ചന്ദ്രബാബുവിനെ അനുമോദിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 24, 2023, 11:49 p.m. | Palluruthy