.

പള്ളുരുത്തി : ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുട്ടികളുടെ ഗ്രാമസഭ സംഘടിപ്പിച്ചു.

പള്ളുരുത്തി : കുമ്പളങ്ങി, കുമ്പളം, ചെല്ലാനം ഗ്രാമപഞ്ചായത്തുകളിലെ ഗവൺമെന്റ്, എയ്ഡഡായ ഏഴ് ഹൈസ്കൂളുകളിലെയും പ്ലസ് ടു വിലെയും കുട്ടികളെ പങ്കെടുപ്പിച്ചാണ് കുട്ടികളുടെ ഗ്രാമസഭ സംഘടിപ്പിച്ചത്. പള്ളുരുത്തി ബ്ലോക്ക് പ്രസിഡൻറ് ബേബി തമ്പി കുട്ടികളുടെ ഗ്രാമസഭ ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോബി പനക്കൽ അധ്യക്ഷത വഹിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് എറണാകുളം ജോയിന്റ് ഡയറക്ടർ ഷഫീക് പി എം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സാബു തോമസ്, ജെംസി ബിജു, മെറ്റിൽഡ മൈക്കിൾ, ബ്ലോക്ക് മെമ്പർമാരായ കെ കെ ശെൽവരാജൻ, ജോസ് വർക്കി, ആരതി ദേവദാസ്, ഷീബ ജേക്കബ്, സെക്രട്ടറി ശ്രീചിത്ത് സി, ജില്ല പ്രൊജക്ട് മാനേജർ ഗായത്രി കെ, CDE അമൃത മുരളി, RGSA ബ്ലോക്ക് കോഡിനേറ്റർ പ്രിൻസ് പി രാജൻ എന്നിവർ പ്രസംഗിച്ചു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 9, 2023, 12:18 a.m. | Palluruthy