.

പള്ളുരുത്തി : ദേശീയ പോഷൻ മാസാചരണത്തിന്റെ ഭാഗമായി "പോഷൻ 2023" സംഘടിപ്പിച്ചു.

പള്ളുരുത്തി : കൊച്ചി നഗരസഭ ICDS അർബൻ 2 ലെ 12,18,19,20,21 ഡിവിഷനുകളിലെ അംഗനവാടി വർക്കർമാരുടെ നേതൃത്വത്തിൽ പോഷകാഹാരങ്ങളുടെ പ്രദർശനവും മത്സരവും സംഘടിപ്പിച്ചു. ഐസിഡിഎസ് സൂപ്പർവൈസർ പ്രജീന അധ്യക്ഷത വഹിച്ച പരിപാടി കൊച്ചി നഗരസഭ കൗൺസിലർ സി ആർ സുധീർ ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ വിവിധ ഡിവിഷനുകളിൽ നിന്നുള്ള അംഗനവാടികളിലെ 32 അധ്യാപകരാണ് പങ്കെടുത്തത്. കൗൺസിലർ സി ആർ സുധീർ, ഐസിഡിഎസ് സൂപ്പർവൈസർ പ്രജീന, അംഗനവാടി വർക്കർമാരായ സോഫിയ, മോളി എന്നിവർ ലൈഫ്കൊച്ചിയോട് സംസാരിക്കുന്നു. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 28, 2023, 6:40 p.m. | Palluruthy