.

പള്ളുരുത്തി : കട ബാധ്യത മൂലം വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാങ്കുദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം എന്ന KVVES കൊച്ചി നിയോജകമണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു.

പള്ളുരുത്തി : ബാങ്കിന്റെ ഭീഷിണിപ്പെടുത്തൽ മൂലം വ്യാപാരിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസ്സ് എടുക്കുക. ചെരിപ്പ് വ്യാപാരിയായ കുടുംബത്തിന് നീതികിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് KVVES കൊച്ചി നിയോജകമണ്ഡലം കമ്മറ്റി നടത്തിയ പ്രതിഷേധസമരം ജില്ലാ പ്രസിഡന്റ് പി സി ജേക്കബ്ബ് ഉദ്‌ഘാടനം ചെയ്തു. സെപ്റ്റംബർ 29 ന് സംസ്ഥാന അടിസ്ഥാനത്തിൽ ബാങ്കിന്റെ മുഴുവൻ ശഖകളിലും വ്യാപാരികളുടെ പ്രതിഷേധമാർച്ച് സംഘടിപ്പിക്കുമെന്നും ജില്ലാ പ്രസിഡന്റ് പി സി ജേക്കബ്ബ് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് ഡിലൈറ്റ്പോൾ, കെ എ ജോസഫ്, പി സി സുനിൽകുമാർ, കെ വി തമ്പി, എ എസ് യേശുദാസ്, തോംസൺ ജോസ്, എസ് കമറുദ്ദീൻ, രേഖ തോമസ്, ഡാനിയൽ, റാഫേൽ സേവ്യർ എന്നിവർ നേതൃത്വം നൽകി. വാർത്തയുമായി ലൈഫ്കൊച്ചി റിപ്പോർട്ടർ റിഡ്ജൻ റിബല്ലോ.

LifeKochi Web Desk | Sept. 28, 2023, 12:06 a.m. | Palluruthy